Skip to main content
ന്യൂഡല്‍ഹി

രാജ്യത്തിന്റെ പലഭാഗത്തും സവാള വില നൂറിലെത്തിയതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഉള്ളിയുടെ വില റെക്കോഡിലെത്തിയത്. ഡല്‍ഹിയില്‍ 90 രൂപയാണ് വില. കേരളത്തില്‍ പലയിടത്തും 60 രൂപമുതല്‍ 65 വരെയാണ് വില. ശ്രീനഗര്‍, പട്‌ന, ഭോപ്പാല്‍ എന്നിവിടങ്ങളിലാണ് 100 രൂപ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം 80 രൂപയ്ക്ക് മുകളിലാണ് ഉള്ളിവില.

 

വിലവര്‍ധന തടയുന്നതിനായി സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സവാള കയറ്റുമതി നിരോധിക്കുന്നകാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. വിലനിയന്ത്രണം ചര്‍ച്ചചെയ്യുന്നതിന് ഭാഗമായി ഭക്ഷ്യമന്ത്രാലയം ഡല്‍ഹിയില്‍ 25ന് യോഗം ചേരും.

 

ആഴ്ചകള്‍ക്കുള്ളില്‍ സവാള വില കുറയുമെന്നും പ്രതിസന്ധി സംബന്ധിച്ച് കൃഷിമന്ത്രി ശരദ് പവാറുമായി ചര്‍ച്ച നടത്തി ഇറക്കുമതി ചെയ്യുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്ര മന്ത്രി കെ.വിതോമസ്‌ വ്യക്തമാക്കി.