Skip to main content
തിരുവനന്തപുരം

pinarayi vijayanലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാളിച്ചയെന്ന്‍ പ്രത്യേക സി.ബി.ഐ കോടതി. മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം നല്‍കാമെന്ന വാഗ്ദാനം കരാര്‍ ആക്കിയില്ലെന്ന സി.ബി.ഐ കുറ്റപത്രത്തിലെ ഭാഗമാണ് കോടതിയുടെ വിമര്‍ശനത്തിനിരയായത്. ഇങ്ങനെ കരാര്‍ ഉണ്ടാക്കിയാലും അതിന് നിയമസാധുതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

കാന്‍സര്‍ സെന്ററിന് ധനസഹായം വാഗ്ദാനം ചെയ്തത് കനേഡിയന്‍ ഏജന്‍സികള്‍ ആണ്. എന്നാല്‍ ഈ ധാരണയില്‍ ലാവ്‌ലിനുമായി കരാറില്‍ ഏര്‍പ്പെടാനാകില്ല. നിലനില്‍ക്കാത്ത കരാര്‍ ഉണ്ടാക്കിയില്ലെന്ന പേരില്‍ ഒരാളെ പ്രതിചേര്‍ക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. ഭരണപരമായ നടപടിക്രമങ്ങളിലാണ് വീഴ്ചയെന്നും ഭരണസംവിധാനത്തിലെ പോരായ്മ വ്യക്തിയുടേതാകുമോ എന്നും കോടതി ആരാഞ്ഞു.

 

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലെ ആറു പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനി എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണമാണ് സി.ബി.ഐ അന്വേഷിക്കുന്നത്.