പാകിസ്ഥാൻ ആടിയുലയുന്നു
പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ഏറ്റുമുട്ടൽ ഒരു സമ്പൂർണ്ണ യുദ്ധത്തിൻറെ തലത്തിലേക്ക് നീങ്ങുന്നു. അമേരിക്കയിൽ നിന്ന് ലഭിച്ച ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പല പ്രദേശങ്ങളിലേക്കും ആക്രമണം നടത്തി.ഇതിന് തിരിച്ചടിയായിട്ട് അഫ്ഗാനിസ്ഥാൻ പാകിസ്താന്റെ പല പോസ്റ്റുകൾ തകർക്കുകയും ഒട്ടേറെപ്രദേശങ്ങൾ കൈക്കിലാക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്. അഫ്ഗാനിസ്ഥാനിന്റെ കടുത്ത തിരിച്ചടിയിൽ പാകിസ്ഥാൻ ആടിയുലയുകയാണ് എന്നാണ് അറിയുന്നത്.
പാകിസ്താന്റെ ഏറ്റവും വലിയ ദൗർബല്യം എന്ന് പറയുന്നത് ഉള്ളിൽ നിന്നും നേരിടുന്ന യുദ്ധമാണ്. അഫ്ഗാനിസ്ഥാന്റെ അതിർത്തിയിൽ നിന്നുള്ള അതിശക്തമായ പ്രഹരത്തിന് ഒപ്പം തന്നെ കൈബർ പക്തൂൺഖ്വായിൽ നിന്നും ബലൂചിസ്ഥാനിൽ നിന്നും സമാന്തരമായി ആക്രമണം നേരിടേണ്ടിവരുന്നു.ഇതിനുപുറമേ സിന്ധ് പ്രവിശ്യ, പാക് അധീന കാശ്മീർ എന്നിവിടങ്ങളിലും യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇതിനെല്ലാം പുറമേ ലാഹോറിൽ ടിഎൽ പി യുടെ നേതൃത്വത്തിലുള്ള അമേരിക്കൻ വിരുദ്ധ പ്രക്ഷോഭണവും . അമേരിക്കയുമായി ഒത്തുചേർന്ന് ഗാസയെ ഒറ്റുകൊടുത്തു എന്നതിൻറെ പേരിലാണ് പിഎൽപി സർക്കാരിനെതിരെ പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നത്. ഈ സാഹചര്യങ്ങളാണ് പാകിസ്ഥാന്റെ രാഷ്ട്രത്തിൽ മേലുള്ള നിയന്ത്രണം കൈവിട്ടുപോകുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നത്.
