Skip to main content

കെ.പി.മോഹനൻ എം.എൽ.എ ജനത്തെ തള്ളിനീക്കി

Glint Staff
K P Mohanan pushing through the crowd
Glint Staff


കൂത്തുപറമ്പ് എം.എൽ.എ കെ.പി.മോഹനൻ പെരിങ്ങത്തൂരിൽ അവിടെയുണ്ടായിരുന്നവരോട് പെരുമാറിയത് ഒരു ജനപ്രതിനിധിക്ക് യോജിച്ച രീതിയിലല്ല. എം.എൽ.എയെ ജനങ്ങൾ കയ്യേറ്റം ചെയ്തതായി ചാനൽ ദൃശ്യങ്ങൾ വ്യക്തമാക്കുന്നില്ല. മറിച്ച്, അവിടെ നിന്നവരെ തള്ളിനീക്കി പോകാനാണ് അദ്ദേഹം ശ്രമിച്ചത്.
          അവിടെ കൂടി നിന്ന ജനങ്ങൾ തങ്ങളുടെ കുടിവെള്ളം മലിനമായതുമൂലമാണ്. അതാകട്ടെ അവിടെയുള്ള ഡയാലിസിസ് സെൻ്റർ തുടങ്ങിയ ശേഷം. അവരുടെ ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. അവിടെ കൂടി നിന്നവരെ ഏതു സാഹചര്യത്തിലും കേൾക്കുക എന്നത് ഒരു ജനപ്രതിനിധിയുടെ പ്രാഥമിക ഉത്തരവാദിത്വമാണ്. എന്നാൽ മോഹനൻ അതിനു തയ്യാറാകാതെ നേരേ ജനങ്ങളെ തള്ളിനീക്കി അവരുടെയിടയിലൂടെ ബലാൽക്കാരമായി പോകാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ ആൾക്കൂട്ടം അദ്ദേഹത്തെ തടയാൻ ശ്രമിച്ചു. അതും ദുർബലമായ വിധം . അതുകൊണ്ടാണ് അദ്ദേഹത്തിന് ഒറ്റക്ക് അവരെ വകഞ്ഞു മാറ്റി പോകാനായത്. യഥാർത്ഥത്തിൽ അവിടെ കണ്ടത് ജനപ്രതിനിധിയേക്കാൾ സംയമനം പാലിക്കുന്ന നാട്ടുകാരെയാണ്.