തോക്കിന് വേണ്ടി വാദിച്ച് തോക്കിനാൽ ഒടുങ്ങിയ ചാർലി കിർക്ക്
കൺസർവേറ്റീവ് പാർട്ടിയുടെ യുവനിരയുടെ താരമായ ചാർലി കിർക്ക് തോക്ക് കൈവശം സൂക്ഷിക്കാനുള്ള അവകാശത്തിനുവേണ്ടി വാദിച്ച് ഒടുവിൽ വെടിയുണ്ടയറ്റ് തന്നെ മരിച്ചു. ഉട്ടാ വാലി സർവകലാശാലയിൽ"അമേരിക്കയുടെ തിരിച്ചുവരവ്" എന്ന പരിപാടിയിൽ സംസാരികവേ കിർക്കിൻ്റെ നേരെ ഒരു വിദ്യാർത്ഥി ചോദ്യം ഉന്നയിച്ചു,"തോക്ക് വ്യക്തികൾ കൈവശം വയ്ക്കുന്നത് അവകാശമാക്കണമെന്ന് വാദിക്കുന്ന താങ്കളുടെ അഭിപ്രായത്തോട് യോജിക്കാൻ ആകുന്നില്ല "എന്ന് പറഞ്ഞുകൊണ്ടാണ് ആ വിദ്യാർത്ഥി ചോദ്യം ചോദിച്ചു തുടങ്ങിയത്.എന്നാൽ ആ ചോദ്യത്തിന് ഉത്തരം വരുന്നതിനു മുൻപ് കിർക്കിന്റെ കഴുത്തിൽ വെടിയേറ്റ് അദ്ദേഹം പിന്നിലേക്ക് ചാഞ്ഞു.
ഒരു വർഷത്തിനുള്ളിൽ അമേരിക്കയിൽ തോക്ക് കൊണ്ടുള്ള 2200 കൂട്ടക്കൊല സംഭവങ്ങളാണ് അരങ്ങേറിയത്. ഈ തോക്ക് സംസ്കാരത്തിൻറെ പശ്ചാത്തലത്തിലുമാണ് വ്യക്തികൾക്ക് തോക്ക് കൈവശം വയ്ക്കാനുള്ള അവകാശം വേണമെന്ന് വാദവും പോരാട്ടവുമായി ചാർലി കിർക്ക് പ്രചാരവേലയിൽ ഏർപ്പെട്ടത്.
ഓരോ തവണ അമേരിക്കയിലും തോക്ക് കൊണ്ടുള്ള കൂട്ടക്കൊല നടക്കുമ്പോൾ ഭരണകൂടം ഏതാനും ദിവസത്തേക്ക് നിയന്ത്രണത്തെക്കുറിച്ച് സംസാരിക്കും. പിന്നീട് അത് വിസ്മരിക്കും. ചെറിയ ഇടവേളക്കുശേഷം വീണ്ടും തോക്കു കൊണ്ടുള്ള കൂട്ടക്കൊല അമേരിക്കയിൽ അരങ്ങേറും. ഇത് അമേരിക്കയുടെ ഒരു സാമൂഹിക വിഷയമായി തന്നെ ഇതിനകം മാറിക്കഴിഞ്ഞു.
