നേപ്പാൾ പ്രധാനമന്ത്രി ദുബായിലേക്ക് രക്ഷപ്പെടാൻ ഒരുങ്ങുന്നു
നേപ്പാൾ പ്രക്ഷോഭകർ പ്രസിഡണ്ട്, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ വീടുകൾ ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. ഇതേത്തുടർന്ന് പ്രധാനമന്ത്രി കെ പി ഒലി ദുബായിലേക്ക് രക്ഷപ്പെടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നു.
ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ട അതേ മാതൃകയിലാണ് നേപ്പാളിലും ഇപ്പോൾ ഭരണാധികാരികളുടെ താമസസ്ഥലങ്ങൾ പ്രക്ഷോഭകർ കടന്നു കയറി അടിച്ചു തകർക്കുന്നതും തീ വയ്ക്കുന്നതും.
നേപ്പാളിലെ രാഷ്ട്രീയ നേതൃത്വത്തെയും മുതിർന്ന തലമുറയെയും അമ്പരപ്പിച്ചുകൊണ്ടാണ് ജെൻസികൾ അഥവാ കൗമാരക്കാർ ഈ പ്രക്ഷോഭ രംഗത്തേക്ക് കടന്നു വന്നിരിക്കുന്നത്. പുതുതലമുറയ്ക്ക് രാഷ്ട്രീയത്തിലോ രാഷ്ട്രത്തിൻറെ കാര്യത്തിലോ ഒന്നും താല്പര്യമില്ല എന്ന കണക്കുകൂട്ടൽ ആയിരുന്നു രാഷ്ട്രീയ നേതൃത്വത്തിന്റെയും മുതിർന്നവരുടെയും .
പ്രക്ഷോഭത്തിന്റെ തീവ്രത കണ്ട് സർക്കാർ സാമൂഹ്യ മാധ്യമങ്ങൾ നിരോധിച്ചത് പുനസ്ഥാപിച്ചെങ്കിലും തിങ്കളാഴ്ചത്തേക്കാൾ പതിന്മടങ്ങ് ആക്രമാസക്തമായി പ്രക്ഷോഭം നീളുകയാണ്. പോലീസിനോ അർദ്ധ സൈനിക സേനയ്ക്കോ ഇതിനെ പ്രക്ഷോഭകരെ നേരിടാൻ ആകാതെ കുഴങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
