Skip to main content

നേപ്പാൾ പാർലമെൻറ് മന്ദിരം കത്തിച്ചു; മന്ത്രി മന്ദിരത്തിൽ നിന്ന് നോട്ടുകെട്ടുകൾ വാരി വിതറി പ്രക്ഷോഭകർ

Glint Staff
Anger of Napali GenZ
Glint Staff


നേപ്പാളിൽ കൗമാരക്കാർ നടത്തുന്ന പ്രക്ഷോഭം പുകഞ്ഞു കൊണ്ടിരുന്ന അന്തരീക്ഷത്തിൻ്റെ വെറും ആളിക്കത്തൽ മാത്രമാണ് . ആളിക്കത്തലിനുള്ള തീപ്പൊരി സാമൂഹ്യ മാധ്യമങ്ങൾ നേപ്പാൾ സർക്കാർ നിരോധിച്ചത് ആയി എന്ന് മാത്രം .  ചൊവ്വാഴ്ച പ്രക്ഷോഭകർ നേപ്പാളിന്റെ പാർലമെൻറ് മന്ദിരത്തിനും തീ വെച്ചു. അതിനുമുൻപ് പ്രധാനമന്ത്രിയുടെ വസതിയും പ്രക്ഷോഭകർണിക്കരയാക്കി.

ഏതാനും ആഴ്ചകൾക്ക് മുമ്പ് നേപ്പാളിൽ മറ്റൊരു പ്രകടനം നടക്കുകയുണ്ടായി. വീണ്ടും രാജഭരണം തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് . അതും അവിടുത്തെ ജനായ സർക്കാരിൻ്റെ ഘടികാര്യസ്ഥതയും അഴിമതിയും നിമിത്തം ജനജീവിതം ബുദ്ധിമുട്ടിലായതിനെ തുടർന്നാണ് . 
        നേപ്പാളിലെ മന്ത്രിമാരുടെ അഴിമതി വ്യക്തമാക്കുന്നതാണ് ഒരു മന്ത്രി മന്ദിരത്തിൽ നിന്നും പ്രക്ഷോഭകർ നോട്ടുകെട്ടുകൾ വാരി പുറത്തേക്ക് എറിഞ്ഞതിന്റെ ദൃശ്യങ്ങൾ. സാമൂഹ്യ മാധ്യമങ്ങളിലൂടെ മാറുന്ന ലോകത്തെക്കുറിച്ചുള്ള അറിവും, തങ്ങളുടെ നാട്ടിൽ അത്തരത്തിലുള്ള അവസരങ്ങളുടെ അഭാവവും ആണ് കൗമാരക്കാരിൽ ഇത്രയധികം പ്രതിഷേധം പുകയാൻ കാരണം . ഇതിനുപുറമേ മന്ത്രിമാരുടെയും ഉന്നതരുടെയും മക്കൾ വിദേശത്ത് മുന്തിയ വിദ്യാഭ്യാസം നേടുന്നതും അത് അവരുടെ തന്നെ പോസ്റ്റുകളിലൂടെ പ്രകടമായതും കൗമാരക്കാരുടെ ആളിക്കത്തലിന് കാരണമായി.
      തിങ്കളാഴ്ച കാഠ്മണ്ഡുവിലും മറ്റുമാണ് പ്രക്ഷോഭം അരങ്ങേറിയിതെങ്കിൽ ചൊവ്വാഴ്ച അത് ദേശ വ്യാപകമായി വളരുകയും പ്രക്ഷോഭത്തിന്റെ സ്വഭാവം മാറുകയും ചെയ്യുന്ന ചിത്രമാണ് കാണുന്നത്.