തരൂരിനെ മുന്നിൽ നിർത്തി വികസന രാഷ്ട്രീയം പയറ്റാൻ രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ രണ്ടും കല്പിച്ചാണ് വികസിത കേരളം എന്ന മുദ്രാ വാക്യവുമായി സംസ്ഥാനത്ത് ബി.ജെ.പി. അധ്യക്ഷനായി രംഗ പ്രവേശം ചെയ്ത അദ്ദേഹം വ്യക്തമായ ഗൃഹപാഠം ചെയ്താണ് കരുക്കൾ നീക്കുന്നത്. വികസനമല്ലാതെ മറ്റൊന്നും ചർച്ച ചെയ്യില്ലെന്ന നിർബന്ധ ബുദ്ധിയിലാണ് അദ്ദേഹം ഓരോ അടിയും മുന്നോട്ട് വയ്ക്കുന്നത്.
വികസന രാഷ്ട്രീയത്തിൻ്റെ വക്താവായ ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിക്കൊണ്ട് പട നയിക്കാൻ രാജീവ് ചന്ദ്രശേഖറിന് കേന്ദ്ര നേതൃത്വത്തിൻ്റെ മൗനാനുവാദം ലഭിച്ചതായാണ് വിവരം അടുത്ത ദിവസം തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുക്കുന്ന ആലോചനാ യോഗങ്ങളിൽ അന്തിമ തീരുമാനം എടുത്തേക്കും.
അമിത്ഷായുടെ കേരള സന്ദർശനം അതിനുള്ള നിലമൊരുക്കലിനു അവസാന രൂപം നൽകിയേക്കും. രാജീവ് ചന്ദ്രശേഖറിന് വികസന മുദ്രാവാക്യവുമായി മുന്നേറാൻ പറ്റിയ ടീമിനെ ഉടനെ പ്രഖ്യാപിച്ചേക്കും. തരൂർ തിരുവനന്തപുരം പാർലമെൻ്റ് അംഗത്വം രാജി വയ്ക്കുകയും അവിടെ ഉപരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. ഇനി ചടുലമായ രാഷ്ട്രീയ നീക്കങ്ങൾ തലസ്ഥാനം കേന്ദ്രീകരിച്ച് നടക്കും.
