Skip to main content
Exploded pager

പേജർ സ്ഫോടനം ഗാഡ്ജറ്റ് ഭീകരവാദത്തിൻ്റെ മുഖം തുറക്കുന്നു.

Yes

ലബനനിലും സിറിയയിലുമായി 20 പേർ മരിക്കുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പേജർസ്ഫോടനം ഭീകരവാദത്തിന് പുത്തൻ മുഖങ്ങൾ തുറക്കുന്നു. ഹിസ്ബുള്ള സംഘടന കരസ്ഥമാക്കിയ 5000 ത്തോളം തായ്‌വാൻ നിർമ്മിത പേജറുകളിൽ 3 ഗ്രാം വീതം സ്പോടകവസ്തുക്കൾ ഇസ്രയേൽ നിക്ഷേപിച്ചു എന്നാണ് ഒടുവിൽ കിട്ടുന്ന വാർത്ത. 

      ഇറാനാണ് ഈ പേജുകൾ ശേഖരിച്ച് ഹിസ്ബുള്ളയ്ക്ക് എത്തിച്ചത്. ഈ പേജർ ആക്രമണം , ഗാഡ്ജറ്റുകൾ ധാരാളം ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത് ഭീകരവാദത്തിന്റെ പുത്തൻ മുഖം തുറക്കുകയാണ്. പേജറുകളിൽ നിർമ്മാണ സമയത്ത് ഇത്തരം സ്ഫോടക വസ്തുക്കൾ സാങ്കേതികവിദ്യയുടെ മറവിൽ നിക്ഷേപിക്കണമെങ്കിൽ വളരെയധികം മുന്നൊരുക്കങ്ങളും രഹസ്യ പ്രവർത്തനങ്ങളും അനിവാര്യമാണ്.ഈ പേജറുകൾ നിർമ്മിച്ച തായ്‌വാൻ കമ്പനി അറിഞ്ഞാണോ അല്ലയോ എന്നുള്ളത്  വ്യക്തമല്ല.ഒരു ഗാഡ്ജറ്റ് കമ്പനി  അറിഞ്ഞുകൊണ്ട് തങ്ങളുടെ ഉൽപ്പന്നത്തിൽ ഇത്തരം സ്ഫോടക വസ്തുക്കൾ നിക്ഷേപിക്കാൻ പ്രഥമ ദൃഷ്ടിയ സാധ്യത കുറവാണ്. ഒരു പേജർ നിർമ്മാണ കമ്പനി സ്വാഭാവികമായിട്ടും പുത്തൻ തലമുറ കമ്പനിയാകും.അത്തരം ഒരു കമ്പനിയിലെ നിർമ്മാണ സംവിധാനത്തിനുള്ളിലേക്ക് കടന്നു കയറി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ഉയർത്തുന്ന ഭീഷണി വളരെ വലുതാണ്. വിശേഷിച്ചും മൊബൈൽ ഫോൺ ഉൾപ്പെടെ ഒന്നിലധികം ഗാഡ്ജെറ്റുകളുമായാണ് ഇന്ന് മനുഷ്യൻ സമയം ചെലവഴിക്കുന്നത്. ഇത്തരം പേജറുകളിൽ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ നിറയ്ക്കാം എങ്കിൽ ഇത്തരം ഗാഡ്ജെറ്റുകളിൽ എന്തെല്ലാം സാധ്യതകളാണ് ഒളിഞ്ഞിരിക്കുന്നത് എന്നുള്ള യാഥാർത്ഥ്യം ഓരോ മനുഷ്യനെയും ആശങ്കപ്പെടുത്തുന്നതാണ്.

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.