Skip to main content
Looting in disaster

കേരളത്തിൻ്റെ ദുരന്തം കാണിക്കുന്ന കണക്ക്


വയനാട് ദുരന്തത്തിന്റെ മറവിൽ നടന്ന വൻ കൊള്ള പുറത്തായിരിക്കുന്നു. ഒരു ദുരന്തത്തെ വൻകൊള്ളയ്ക്കായി ഉപയോഗിക്കുന്ന കേരളത്തിൻറെ ആധിപത്യ മനസ്സിൻറെ പ്രതിഫലനമാണ് ഇതിലൂടെ കാണുന്നത്. ഈ സമീപനമാണ് ഇന്ന് കേരളത്തെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭരണനേതൃത്വത്തിന്റെയും. ഒരു ദുരന്തത്തിന്റെ മറവിൽ ഇത്രയധികം കൊള്ള നടക്കുകയാണെങ്കിൽ സാധാരണ പദ്ധതികളുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന കൊള്ളയുടെ തോത് ഊഹിക്കാവുന്നതേയുള്ളു. 
         ഇത് വർത്തമാനകാല ശരാശരി മലയാളിയുടെ മാനസികാവസ്ഥ തന്നെയാണ്. വൈകാരികതകളിൽ അമിതമായി പ്രകടനങ്ങൾ കാഴ്ചവെക്കുകയും അത് ആസ്വദിക്കുകയും ചെയ്യുക എന്നുള്ളതാണ് മലയാളിയെ സംബന്ധിച്ചിടത്തോളം ദുരന്തങ്ങൾ. 
        ഇതെന്തു കൊണ്ട് ഇങ്ങനെ നമുക്കിടയിൽ സംഭവിക്കുന്നു എന്നുള്ള അന്വേഷണമാണ് നടത്തേണ്ടത്. ഈ അവസ്ഥയക്ക് ആരെയെങ്കിലും കുറ്റപ്പെടുത്തി തൃപ്തിയടയുന്നതാണ് ഇത്തരം സമീപനങ്ങൾക്ക് ഉഗ്രൻ വളമായി മാറുന്നത്. ഉപരിപ്ലവമായ നോട്ടത്തിലൂടെ ഇതിൻ്റെ കാരണത്തിലേക്ക് എത്താൻ പറ്റില്ല. എന്നാൽ ആരിത് നടത്തും എന്നുള്ളതാണ് ഏറ്റവും പ്രധാനം. ഇത് ഓരോ മലയാളിയും തൻ്റെ ഉത്തരവാദിത്വമായി ഏറ്റെടുത്തെങ്കിൽ മാത്രമേ അന്വേഷണം സാധ്യമാകൂ.