Skip to main content
മാലി

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി മാലിദ്വീപില്‍ തിരഞ്ഞെടുപ്പ് തുടങ്ങി. ശനിയാഴ്ച രാവിലെ തുടങ്ങിയ പോളിംഗ് സമാധാനപരമായ നിലയില്‍ മുന്നോട്ടു പോവുകയാണ്. തിരഞ്ഞെടുപ്പിനായി 470 പോളിങ് സ്റ്റേഷനുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്. 239593 വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കുന്നതിനായി പോളിംഗ് സ്റ്റേഷനുകളില്‍ എത്തിയിരിക്കുന്നത്.

 

മുന്‍ പ്രസിഡന്റും ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതാവുമായ മുഹമ്മദ്‌ നഷീദ്‌ അധികാരത്തിൽ ‍നിന്നു പുറത്തായി 20 മാസം കഴിഞ്ഞു നടക്കുന്ന തിരഞ്ഞെടുപ്പാണിത്. മാലിദ്വീപ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി (എംഡിപി) നേതാവ്‌ മുഹമ്മദ്‌ നഷീദ്, നാഷനല്‍ യൂണിറ്റി പാര്‍ട്ടി (എന്‍യുപി) യിലെ ഡോ. മുഹമ്മദ്‌ വഹീദ്‌ ഹസന്‍ മണിക്ക്‌, മാലിദ്വീപ്‌ പ്രോഗ്രസീവ്‌ പാര്‍ട്ടി (എംപിപി) സ്‌ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റ്‌ മൌമൂന്‍ അബ്‌ദുല്‍ ഗയൂമിന്റെ സഹോദരനുമായ യമീന്‍ അബ്‌ദുല്‍ ഗയൂം, ജുംഹൂര്‍ പാര്‍ട്ടിയിലെ ഖാസിം ഇബ്രാഹിം എന്നിവരാണു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

 

ചികിത്സക്കും മറ്റാവശ്യങ്ങള്‍ക്കുമായി കേരളത്തിലെത്തിയ മാലിദ്വീപ് പൌരന്മാരും തങ്ങളുടെ വോട്ടവകാശം കേരളത്തില്‍ വിനിയോഗിക്കും. 857 വോട്ടര്‍മാര്‍ ആണ് കേരളത്തില്‍ ഉള്ളത്. തിരുവനന്തപുരത്തെ കുമാരപുരത്താണ് ഇവര്‍ക്കായി ബൂത്തുകള്‍ ഒരുക്കിയിട്ടുള്ളത്.

 

2008-ലാണ് മാലിദ്വീപില്‍ അവസാനമായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.

Tags