Skip to main content

' ലാപതാ ലേഡീസ് ' നൽകുന്ന സൂചന

ഓസ്കാർ പുരസ്കാരം ലഭിച്ചാലും ഇല്ലെങ്കിലും ബ്രഹ്മണ്ട  ചിത്രങ്ങൾക്കിടയിൽ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കാർ പുരസ്കാര പരിഗണനയ്ക്ക്     ' ലാപതാ ലേഡീസ് ' തിരഞ്ഞെടുക്കപ്പെട്ടത് വളരെ ആരോഗ്യകരമായ സൂചനകൾ വിളിച്ചറിയിക്കുന്നതാണ്. 
       പ്രസിദ്ധ നടീനടന്മാർ ആരും തന്നെ ഇല്ലാതെ പ്രമേയത്തിന്റെയും അവതരണത്തിന്റെയും മികവാണ് ' ലാപതാ ലേഡീസിന് ' ഒരേസമയം ആസ്വാദ്യകരവും അതേസമയം മികച്ച സിനിമയും ആക്കി മാറ്റിയത്. കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് മികച്ച വിദേശ സിനിമയ്ക്കുള്ള വിഭാഗത്തിലാണ് ഓസ്കാർ മത്സരത്തിന് എത്തുക

വിഗ്രഹങ്ങൾ ഉടയ്ക്കരുത് പിള്ള പറഞ്ഞത് വാസ്തവം വിദ്വാനായി അന്തിക്കാട്

വിദ്വാൻ ആയതിനാലാകും വീട്ടിലെ പട്ടിയുടെ വിശേഷം പോലും നമ്മോട് വിശദമായി പങ്കുവയ്ക്കുന്ന സംവിധായകൻ സത്യൻ അന്തിക്കാട് മൗനം പാലിച്ച കോഴിക്കോട്ടെ ചടങ്ങിൽ ഗോവ ഗവർണർ പി ശ്രീധരൻ പിള്ള മലയാളികളോട് ആവശ്യപ്പെട്ടു,  വിഗ്രഹങ്ങൾ ഉടക്കരുത്.

മമ്മൂട്ടിയുടെ അവകാശവാദം പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രതിയുടെ കുറ്റനിഷേധം പോലെ

പ്രധാന മലയാള ദിനപ്പത്രങ്ങൾ മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ പോറലേൽപ്പിക്കാതെ പുറത്തുകൊണ്ടു വരാനുള്ള ശ്രമം ഒട്ടും മറയില്ലാതെ പ്രകടമാക്കുന്നു.

'മഹാരാജ് ' അതിമനോഹരം ആക്കാമായിരുന്നു ഒരു സിനിമ

അതിമനോഹരമായ ദൃശ്യാനുഭവമായി മാറേണ്ടിയിരുന്ന സാമൂഹിക പ്രസക്തിയുള്ള സിനിമയാണ് മഹാരാജ് . പ്രാഥമിക വിലക്കിന് ശേഷം, കോടതി സിനിമ കണ്ടു അനുമതി നൽകിയതിനെ തുടർന്നാണ് മഹാരാജ് നെറ്റ് ഫ്ലക്സ് പ്ലാറ്റ്ഫോമിൽ എത്തിയത്.

ജീവനിൽ കൊതിയുള്ളവർ യോദ്ധ കാണരുത്; മലയാളമല്ല, ഹിന്ദി .

അമൃതും അധികമായാൽ പറയേണ്ടതില്ലല്ലോ .ഉഗ്രവിഷം തന്നെ. അതുപോലെതന്നെയാണ് രാജ്യസ്നേഹത്തിന്റെ കാര്യത്തിലും. അത്യധികം ജുഗുപ്സാവഹമായ രാജ്യസ്നേഹം കുഴച്ച് പെരട്ടി ഉരുട്ടി കാണികളുടെ അണ്ണാക്കിലേക്ക് തള്ളി കൊടുക്കുന്ന രീതിയിലുള്ള ഹിന്ദി സിനിമയാണ് യോദ്ധ.

ലാപതാ ലേഡീസ് നല്ലയൊരു സിനിമ

ഒരു സിനിമയുടെ എല്ലാ ആസ്വാദ്യതകളോടുംകൂടി കണ്ടിരിക്കാൻ പറ്റുന്ന ഹിന്ദിസിനിമയാണ് ലാപതാ ലേഡീസ് . എന്നു വെച്ചാൽ കാണാതായ സ്ത്രീകൾ.
Subscribe to Cinema