Skip to main content
കണ്ണൂര്‍

m m hassanസോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ ഉപരോധസമരം അവസാനിപ്പിക്കുന്നതിന് വേണ്ടി എല്‍.ഡി.എഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലു പിടിച്ചെന്നു കോണ്‍ഗ്രസ്സ് നേതാവ് എം.എം ഹസ്സന്‍. കണ്ണൂരില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം തീര്‍ക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സമിതിയംഗം എം.വി ഗോവിന്ദന്‍മാസ്റ്ററെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആണു മുന്നണിമര്യാദകള്‍ മറക്കുന്നതെന്നും ജോര്‍ജിനെ നിയന്ത്രിക്കാന്‍ കെ.എം മാണി മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ജോര്‍ജിന് നേരെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞ സംഭവം ന്യായീകരിക്കാനാവില്ലെന്നും ഹസ്സന്‍ പറഞ്ഞു.

 

ഉപരോധ സമരം അവസാനിപ്പിച്ചത് സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ധാരണകളുടെ അടിസ്ഥാനത്തിലാണെന്ന് ആദ്യമേ തന്നെ പല അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു.