Skip to main content
തിരുവനന്തപുരം

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജിയൊഴിവാക്കിയുള്ള ജുഡീഷ്യല്‍ അന്വേഷണത്തോട് ഇടതുപക്ഷം സഹകരിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും ഉള്‍പ്പെട്ടില്ലെങ്കില്‍ അന്വേഷണം തള്ളിക്കളയുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

വരാൻ പോകുന്ന സമരം മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ തുടരും.  സെക്രട്ടേറിയറ്റ് ഉപരോധം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ നിർത്തിവച്ചുവെന്നു മാത്രംമാണെന്നും പിണറായി വ്യക്തമാക്കി.

 

വരാന്‍ പോവുന്ന ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാമെന്ന് ഉമ്മന്‍ചാണ്ടി വ്യാമോഹിക്കേണ്ട. ജുഡീഷ്യല്‍ അന്വേഷണവും രാജിയും രണ്ടല്ലെന്നും സമ്പര്‍ക്കമോ സംസര്‍ഗ്ഗമോ അനുവദിക്കില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.