സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെന്നി ജോപ്പന് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് സര്‍ക്കാര്‍. അഡ്വക്കേറ്റ്‌സ് ജനറല്‍ കെ.പി ദണ്ഡപാണി വഴിയാണ് ഇക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചത്. ജോപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്ന പശ്ചാത്തലത്തിലാണ് എ.ജി വിശദവിവരങ്ങള്‍ രേഖാമൂലം കോടതിയെ അറിയിച്ചത്.
കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കുറ്റപത്രം എത്രയും പെട്ടെന്ന് തന്നെ കോടതിയില്‍ സമര്‍പിക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
ജോപ്പനെ 30ദിവസത്തേക്ക് റിമാണ്ട് ചെയ്ത പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ഹൈക്കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് സതീശ ചന്ദ്രന്‍ അടങ്ങുന്ന ബെഞ്ചാണ് ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ശ്രീധരന്‍നായര്‍ നല്‍കിയ പരാതിയിലാണ് ജോപ്പനെ പോലീസ് അറസ്റ്റുചെയ്തത്.