ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡല്‍ഹി രാം ലീല മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. ദൈവ നാമത്തിലാണ് കെജ്രവാള്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇത് മൂന്നാം തവണയാണ് അരവിന്ദ് കെജ്രിവാള് ഡല്‍ഹി മുഖ്യമന്തിയാകുന്നത്.
ആകെ 70 സീറ്റുകളുള്ള ഡല്‍ഹിയില്‍ 62 സീറ്റുകളും നേടിയാണ് കെജ്രവാള്‍ വീണ്ടും അധികാരത്തിലേറുന്നത്. കഴിഞ്ഞ തവണ 67 സീറ്റായിരുന്നു ആം ആദ്മി നേടിയത്.