പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് 13 ജില്ലകളില്‍ യു.ഡി.എഫ് മനുഷ്യഭൂപടം തീര്‍ക്കും. കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും എതിരെ പ്രതിഷേധം കടുപ്പിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ ലോംഗ് മാര്‍ച്ചും നടത്തും. എല്‍.ഡി.എഫിന്റെ മനുഷ്യ മഹാശൃംഖലക്ക് പിന്നാലെയാണ് യു.ഡി.എഫിന്റെ മനുഷ്യഭൂപടം ഒരുങ്ങുന്നത്.
ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയില്‍ നേതാക്കളും അണികളും മൂവര്‍ണ്ണ നിറത്തിലെ തൊപ്പികള്‍ ധരിച്ചാണ് അണി ചേരുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഭൂപടം തീര്‍ക്കുന്നത്. നാലു മണിക്ക് റിഹേഴ്സല്‍ നടക്കും തുടര്‍ന്ന് 4.30ക്ക് പൊതുയോഗം നടക്കും. 5.05നാണ് ഭൂപടം തീര്‍ക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

