Skip to main content

ഒരാഴ്ചയായി രാജ്യത്തെ പകുതി കൊവിഡ് കേസുകളും കേരളത്തില്‍

രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച റിപ്പോര്‍ട്ടുചെയ്ത കൊവിഡ് കേസുകളില്‍ 49.85 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തെ 10 ജില്ലകളുള്‍പ്പെടെ രാജ്യത്തെ 18 ജില്ലകളില്‍ കേസുകള്‍ കൂടിവരുന്നു. മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ............

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന മനോഭാവം കേരളത്തില്‍ മാത്രം; യുവാക്കളുടെ മനോഭാവം മാറണമെന്ന് കോടതി

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്നുള്ള മനോഭാവം കേരളത്തില്‍ മാത്രമേയുള്ളുവെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ജോലി മാത്രമേ പറ്റൂ എന്ന നിലപാടാണ് കേരളത്തിലെ യുവാക്കള്‍ക്കെന്നും യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി...........

ഫോണ്‍ തട്ടിപ്പറിച്ചെടുക്കാന്‍ നിങ്ങള്‍ക്കെന്തവകാശം; എസ്.ഐയെ ചോദ്യം ചെയ്ത് നാട്ടുകാര്‍

മലപ്പുറത്ത് ഇന്‍ഷുറന്‍സില്ലെന്ന് പറഞ്ഞ് ബൈക്ക് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ പോലീസിനെ ചോദ്യം ചെയ്ത് നാട്ടുകാര്‍. ആര്‍.സി ബുക്ക് കൊണ്ടു പോകുകയോ ഫൈന്‍ വാങ്ങുകയോ ചെയ്യാം അല്ലാതെ നിങ്ങളെങ്ങനെ ഒരാളുടെ വ്യക്തിപരമായ..........

ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായെന്നാണ് പ്രധാന വാദം. മൈനോററ്റി ഇന്ത്യന്‍സ് പ്ലാനിംഗ്............

കെ.എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം; ശ്രീറാം വെങ്കിട്ടരാമന്‍ ഇപ്പോഴും സര്‍ക്കാരിന്റെ പ്രധാനപ്പെട്ട തസ്തികയില്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരയില്‍ ഓടിച്ച വാഹനമിടിച്ചാണ് കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. കേസില്‍ ഒന്നാം പ്രതിയായി ശ്രീറാം വെങ്കിട്ടരാമന്‍...........

കേരളം രാജ്യത്തിന് മാതൃക; പ്രതിദിന കേസില്‍ ആശങ്ക വേണ്ടെന്ന് മിഷിഗണ്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍

കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ബയോ സ്റ്റാറ്റിസ്റ്റിക്സ്-സാംക്രമികരോഗ ശാസ്ത്രവിഭാഗം പ്രൊഫസര്‍ ഭ്രമര്‍ മുഖര്‍ജി. നിലവില്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെക്കുറിച്ച് പഠനം നടത്തുകയാണ്.............

റോബിന്‍ വടക്കുംചേരിക്ക് ജാമ്യം നല്‍കില്ല; ഹര്‍ജികളില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

കൊട്ടിയൂര്‍ പീഡന കേസിലെ കുറ്റവാളിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പ്രതിയായ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കില്ല. ഹര്‍ജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ഇരുവര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയെ...........

റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ല; പി.എസ്.സി ഹൈക്കോടതിയില്‍

എല്‍.ജി.എസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന് എതിരെ പി.എസ്.സി ഹൈക്കോടതിയില്‍. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ലെന്നാണ് പി.എസ്.സി ഹര്‍ജിയില്‍ പറയുന്നത്. റാങ്ക് ലിസ്റ്റ് നീട്ടാന്‍ ഉചിതമായ..........

റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് സര്‍ക്കാര്‍; മുടി മുറിച്ച് പ്രതിഷേധിച്ച് വനിതാ സി.പി.ഓ ഉദ്യോഗാര്‍ത്ഥികള്‍

റാങ്ക് ലിസ്റ്റ് നീട്ടാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ വനിതാ സി.പി.ഒ ഉദ്യോഗാര്‍ത്ഥികളുടെ മുടി മുറിക്കല്‍ സമരം. പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു............

മാനസയുടേത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലയെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍

കണ്ണൂര്‍ സ്വദേശി മാനസയുടേത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. മാനസയെ കൊല്ലാനായി തോക്ക് സംഘടിപ്പിക്കാന്‍ രാഖില്‍ ഉത്തരേന്ത്യയിലേക്ക് പോയതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍. കണ്ണൂര്‍ നാറാത്തെ വീട്ടില്‍............