Skip to main content

സി.പി.ഐക്ക് എതിരെ പരാതി നല്‍കാന്‍ ജോസ് കെ മാണി; റിപ്പോര്‍ട്ടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ

സി.പി.ഐക്ക് എതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സി.പി.ഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് പരാതി...........

ആവശ്യമെങ്കില്‍ പറയട്ടെ, ഓടിച്ചെന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ല; 'നാര്‍ക്കോട്ടിക് ജിഹാദി'ല്‍ സുരേഷ് ഗോപി

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരണവുമായി എം.പി സുരേഷ് ഗോപി. വിഷയത്തില്‍ ആവശ്യപ്പെട്ടാല്‍ മാത്രം ഇടപെടാമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഓടിച്ചെന്ന് മൈക്കുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ആളല്ല...........

ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂര്‍ യു.ഡി.എഫിന്റെ പ്രസ്താവന, 'ചില തല്‍പ്പരകക്ഷികള്‍' ഇറക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ്

പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂരില്‍ യു.ഡി.എഫ് ഇറക്കിയ പ്രസ്താവന വിവാദത്തില്‍. യു.ഡി.എഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായി, ബിഷപ്പിന്റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ...........

കെ.പി അനില്‍കുമാര്‍ സി.പി.എമ്മില്‍; സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍

കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറും സി.പി.എമ്മില്‍ ചേര്‍ന്നു. നേരത്തെ കെ.പി.സി.സി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന പി.എസ് പ്രശാന്തും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച്...........

'പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല'; കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും...........

നര്‍കോട്ടിക് ജിഹാദ് വിവാദം; മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് വി.ഡി സതീശന്‍

നര്‍കോട്ടിക് ജിഹാദ് വിവാദം ആളി കത്താതിരിക്കാനാണ് ഇടപെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേക്ക് പോവുന്നത് സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന...........

പാലാ ബിഷപ്പിനെ സംരക്ഷിക്കണം; അമിത്ഷായ്ക്ക് കത്തയച്ച് സംസ്ഥാന ബി.ജെ.പി

കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ബിഷപ്പിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ്...........

'നാര്‍ക്കോട്ടിക് ജിഹാദില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സി അന്വേഷണം വേണം'; മുഖ്യമന്ത്രിയെ തള്ളി കേരള കോണ്‍ഗ്രസ് എം നേതാവ്

നാര്‍ക്കോട്ടിക് ജിഹാദിലൂടെ അമുസ്ലിങ്ങളെ ജിഹാദികള്‍ മതംമാറ്റുന്നുവെന്ന പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവനയെ പിന്തുണച്ച് ഇടതു മുന്നണി ഘടകകക്ഷി കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വനിതാ നേതാവ്. ബിഷപ്പ് പറഞ്ഞത് നിലവിലുള്ള കാര്യമാണെന്നും, കേന്ദ്ര-സംസ്ഥാന............

ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ  ഫലമായി സംസ്ഥാനത്ത്  ഇന്ന് മഴ ശക്തമാകും. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത്...........

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മോഹന്‍ലാലിന്റെ കാര്‍ കയറ്റാന്‍ അനുവദിച്ചു; സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നടപടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നടന്‍ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്ന് കൊടുത്ത ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് അഡ്മിനിസ്ട്രേറ്റര്‍. മോഹന്‍ലാലിന്റെ മാത്രം കാര്‍...........