ഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി ബി.ജെ.പിയും ശിവസേനയും തമ്മില്‍ തര്‍ക്കം. മുഖ്യമന്ത്രി പദം രണ്ടു പാര്‍ട്ടികള്‍ക്കുമായി പങ്കിട്ടെടുക്കണമെന്ന് ശിവസേന നിലപാടെടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം..........
ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള പാര്‍ട്ടി പ്രമേയം ശിവസേന ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ചു.
രാജ്യസ്‌നേഹം എന്താണെന്ന് തങ്ങളെ ബി.ജെ.പി പഠിപ്പിക്കേണ്ടെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ശിവസേനയുടെ നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ
അക്രമികളെ പിന്തിരിപ്പിക്കന്‍ പോലീസ് ശ്രമിച്ചില്ലെന്ന്‍ സമ്മതിച്ച മുഖ്യമന്ത്രി വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സഭയെ അറിയിച്ചു.
മഹാരാഷ്ട്രയില്‍ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വന്‍ നേട്ടം. തെരഞ്ഞെടുപ്പ് നടന്ന പത്തില്‍ എട്ടു കോര്‍പ്പറേഷനിലും ബി.ജെ.പി തൂത്തുവാരി. ശിവസേനയുടെ തട്ടകമായ മുംബൈ കോര്‍പ്പറേഷനില്‍ ഒപ്പത്തിനൊപ്പം എത്താനും ബി.ജെ.പിയ്ക്ക് കഴിഞ്ഞു.
അതേസമയം, നടപടിയുടെ പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കഴിഞ്ഞ മൂന്ന്‍ മാസത്തില്‍ ബാങ്കുകളില്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചത് സംശയജനകമാണെന്നും കേജ്രിവാള്‍.
