Skip to main content
പെൺകരുത്തിന്റെ പ്രതീകം മാറുമ്പോൾ Mon, 01/13/2014 - 18:28

തെരുവിന്റെ കാഴ്ചപ്പാട് മാധ്യമപ്രവർത്തനത്തിന് പര്യാപ്തമോ? സന്ധ്യയെന്ന സാധാരണ വീട്ടമ്മയുടെ പെരുമാറ്റത്തിലെ ആക്രമണോത്സുകത പെൺകരുത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടി മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് സമൂഹത്തിന് ഗുണകരമോ?

മാധ്യമങ്ങളും ബഞ്ച്മാർക്കിംഗും Sat, 11/02/2013 - 15:29

ഇടയ്ക്കിടെ രണ്ടെണ്ണം അടിക്കുമ്പോൾ എന്നുള്ള ബ്രിട്ടാസിന്റെ പ്രയോഗം മദ്യ ഉപയോഗത്തെ സാധാരണവത്ക്കരിക്കുന്ന സാംസ്‌കാരികപ്രവൃത്തിയായി മാറുകയാണ്. ടെലിവിഷൻ പരിപാടിയുടേയും കൊഴുപ്പുകൂടണമെങ്കിൽ രണ്ടെണ്ണം അടിച്ചതിനെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയും വിചാരം നടത്തിയാലേ പറ്റൂ എന്നൊരു ധാരണ ബ്രിട്ടാസിനെ പിടികൂടിയിട്ടുള്ളതായി തോന്നുന്നു.

നെയ്ത്തുകാരനും മാധ്യമപ്രവർത്തനവും Wed, 10/09/2013 - 18:04

കൈത്തറിത്തൊഴിലാളിക്ക് മറ്റൊരു തൊഴിലും വശത്താകാതിരിക്കാൻ കാരണം അത്രയ്ക്ക് ശ്രദ്ധവേണ്ട തൊഴിലാണത് എന്നതുകൊണ്ടാണ്. അതിസൂക്ഷ്മമായി പ്രയോഗിക്കേണ്ടതാണ് മാധ്യമപ്രവർത്തനവും.

മാധ്യമ ചരിത്രത്തെ മുന്‍പും പിന്‍പുമായി തിരിക്കുന്ന 2013 ജൂണ്‍ 23 Fri, 08/16/2013 - 16:01

കച്ചവട താല്‍പ്പര്യത്തിന് മുൻതൂക്കം നല്‍കിക്കൊണ്ട് മാധ്യമപ്രവർത്തനം നടത്തിയിട്ടും മാധ്യമത്തിന്റെ ശക്തി കച്ചവട താല്‍പ്പര്യത്തേയും അതിജീവിച്ച് മുന്നില്‍ നില്‍ക്കുന്നു. അങ്ങിനെയെങ്കില്‍ മാധ്യമശക്തിയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മാധ്യമപ്രവർത്തനത്തിന്റെ സാധ്യത അനന്തമായിരിക്കും.

കുറ്റവാളികൾ വാർത്ത നിശ്ചയിക്കുന്നു

പ്രത്യക്ഷത്തില്‍ നോക്കിയാല്‍ വാർത്ത തിരഞ്ഞെടുക്കാൻ കാന്റീൻ മാനേജർ മതി എന്ന്‍ ഇന്ത്യയിലെ ഒരു പത്രമുതലാളി മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇന്ന്‍ ടെലിവിഷനില്‍ പലപ്പോഴും  തകർപ്പൻ വാർത്തകൾ നിശ്ചയിക്കുന്നത് കുപ്രസിദ്ധ കുറ്റവാളികളും ഗൂഢാലോചനക്കാരുമായിരിക്കുന്നു.

മാധ്യമസൃഷ്ടി - അർഥം മാറിയ പ്രയോഗം

ഏതെങ്കിലും നേതാവോ ഭരണാധികാരിയോ എന്തെങ്കിലും മറുപടി മാധ്യമസൃഷ്ടിയാണെന്ന്‍ പറയുകയാണെങ്കില്‍ അത് തീർത്തും അവാസ്തവമാണെന്നും മാധ്യമങ്ങളില്‍ വന്നതും അതിനേക്കാളുമാണ് യഥാർഥ അവസ്ഥയെന്നും അർഥം ഗ്രഹിക്കാവുന്നതാണ്.

Subscribe to kuwait