നികേഷ് പറത്തിയ നൂലില്ലാപ്പട്ടങ്ങൾ
എന്തും നിർജ്ജീവമാകുമ്പോഴാണ് മരവിപ്പ് അഥവാ മടുപ്പ് അനുഭവപ്പെടുന്നത്. അങ്ങനെ വിലയിരുത്തുമ്പോൾ കേരളത്തിൽ മാദ്ധ്യമപ്രവർത്തനം ഒരു തരം മരവിപ്പിനെ നേരിടുന്നു. മരവിപ്പ് എന്നു പറയുന്നത് മരണം തന്നെ. ആ ഘട്ടം കഴിയുന്നതെന്തും ജീർണ്ണിക്കും.
