ഹിമാൻഷിയുടെയും ചേതനയറ്റ ഭർത്താവിൻ്റെയും ചിത്രം ഒരമ്മയിൽ ഉയർത്തിയ ചോദ്യം
കാശ്മീർ താഴ് വരയിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ച പുതിയ കാഴ്ചയും
കിം ജോംഗ് അന്നിന്റെ സഹോദരനെ വധിച്ചത് രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്
ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് അന്നിന്റെ അര്‍ദ്ധ സഹോദരനെ വധിച്ചത് രാസായുധം ഉപയോഗിച്ചെന്ന് മലേഷ്യന്‍ പോലീസ്. ഫെബ്രുവരി 13-ന് ക്വാലാലംപൂരിലെ വിമാനത്താവളത്തില്‍ വെച്ചാണ് കിം ജോംഗ് നാം കൊല്ലപ്പെട്ടത്. വി.എക്സ് എന്ന അതീവ വിഷമുള്ള നെര്‍വ് എജന്റ് ആണ് നാമിന് നേരെ പ്രയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
മണമോ രുചിയോ ഇല്ലാത്ത വി.എക്സ് രണ്ട് സ്ത്രീകള്‍ നാമിന്റെ മുഖത്തും കണ്ണിലും പുരട്ടുകയായിരുന്നു. പോലീസിനെ സമീപിച്ച നാമിനെ സമീപത്തുള്ള ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടെങ്കിലും അവിടെ എത്തുന്നതിന് മുന്‍പേ മരിച്ചു.
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തിരച്ചില്‍ പുതിയ പ്രദേശത്തേക്ക്
ഉപഗ്രഹ വിവരങ്ങള്‍ കൂടുതലായി വിശകലനം ചെയ്ത് തീരുമാനിച്ചതാണ് പുതിയ തിരച്ചില്‍ മേഖലയെന്ന്‍ ആസ്ത്രേലിയ.
എം.എച്ച് 370 ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണതായി മലേഷ്യ
239 പേരുമായി ബീജിങ്ങിലേക്കുള്ള യാത്രാമധ്യേ മാര്‍ച്ച് 8-ന് കാണാതായ വിമാനത്തിന്റെ യാത്ര ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിദൂര ഭാഗത്ത് അവസാനിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്അറിയിച്ചു.