60 ശതമാനത്തിലധികം എഞ്ചിനീയറിംഗ് ബിരുദധാരികള്‍ തൊഴില്‍രഹിതരെന്ന് ഐ.ഐ.സി.ടി.ഇ
രാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന എട്ടു ലക്ഷം എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ 60 ശതമാനത്തിലധികം പേരും തൊഴില്‍രഹിതരായി തുടരുന്നുവെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍.
രാജ്യത്തെ 3,200-ലധികം വരുന്ന സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് കോഴ്സുകളില്‍ ഒരു ശതമാനത്തിന് മാത്രമേ ദേശീയ അക്രഡിറ്റേഷന് ബോര്‍ഡിന്റെ അംഗീകാരമുള്ളുവെന്നും സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ രാജ്യത്തെ പരമോന്നത സമിതിയുടെ ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
