Skip to main content

ഹൂതികൾ ഇസ്രായേലിലേക്ക് അയച്ചത് ഇറാന്റെ കാസം ബസീർ മിസൈൽ

ഞായറാഴ്ച ഹൂതികൾ ഇസ്രായേൽ വിമാനത്താവളത്തിലേക്ക് അയച്ച ബാലിസ്റ്റിക് മിസൈൽ ഇറാന്റെ പുതിയ കാസം ബസീർ ബാലിസ്റ്റിക് മിസൈൽ ആണെന്ന പരിഭ്രാന്തിയിൽ ഇസ്രായേലും അമേരിക്കയും .

ഹൂതികളുടെ മുന്നിൽ അമേരിക്കയും ഇസ്രയേലും വിറകൊള്ളുന്നു

ലോകത്തെ ഒന്നാം നമ്പർ നാവികസേന എന്ന അവകാശം ഉന്നയിക്കുന്ന അമേരിക്കയും അമേരിക്കയുടെ ഉറ്ററ്റമിത്രമായ ഇസ്രായേലും ഇപ്പോൾ യെമനിലെ ഹൂതികളുടെ ആക്രമണത്തിനു മുന്നിൽ പതറുകയാണ്.

ഋഷിരാജ് സിംഗ് പറയുന്നതോ മുഖ്യമന്ത്രി പറയുന്നത് ശരി

ജോൺ ബ്രിട്ടാസ്  എം പി അവതാരകനായി നടത്തുന്ന മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു, കേരളത്തിൽ എംഡി എം എ പോലുള്ള രാസ ലഹരി ഉൽപാദനം നടക്കുന്നില്ല . മുൻ ഡിജിപി ഋഷിരാജ് സിംഗ് പറയുന്നു എംഡി എം എ ഉൽപാദനം വീടുകൾക്കുള്ളിൽ കേരളത്തിൽ നടക്കുന്നുണ്ട് എന്ന്

ഇതാണ് ട്രംപ് , യുക്രെയിനിലൂടെ കാണാം

താൻ അധികാരത്തിൽ വന്നാൽ പിറ്റേദിവസം  റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ വീരവാദം. കഴിഞ്ഞ ഏപ്രിൽ 30ന് ട്രംപ് യുക്രൈനുമായി ധാതുലവണ പങ്കിടൽ കരാർ ഒപ്പിട്ടതിന്റെ പിന്നാലെ പ്രഖ്യാപിച്ചു തങ്ങൾ റഷ്യ- യുക്രെയിൻ യുദ്ധത്തിൻറെ മാധ്യസ്ഥത്തിൽ നിന്ന് ഇതാ പിൻവാങ്ങുന്നു.

വീണാ ജോർജ്ജ് ഭരണത്തിൻ്റെ പ്രാഥമികപാഠം പഠിക്കണം

കേരളത്തിലെ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്ജ് എന്താണ് ഭരണത്തിൻ്റെ പ്രാഥമിക പാഠങ്ങളെന്ന് പഠിക്കണം. അതറിയാത്തതിൻ്റെ ദുരന്തമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യു.പി.എസ്. പൊട്ടിത്തെറിച്ച് നാലു പേർ മരിച്ചത്

ജെറുസലേം തീപിടുത്തത്തിൽ ഞെട്ടി വിറച്ച് ഇസ്രായേൽ

രണ്ടുദിവസം മുൻപ് ജെറുസലേമിൽ ഉണ്ടായ വൻ കാട്ടുതീ ഇസ്രയേലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നു.  വിദേശരാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെ 30 മണിക്കൂർ തീവ്രമായ ശ്രമത്തിനൊടുവിലാണ്  ഒരു വിധം തീ അണയ്ക്കാൻ കഴിഞ്ഞത്. തീവ്രവാദികളാണ് ഈ തീവെയ്പിന് പിന്നിലെന്നാണ് ഇസ്രയേൽ കരുതുന്നത്. ഈ തീപിടുത്തവുമായി ബന്ധപ്പെട്ട് 18 പേരെ ഇതിനകം ഇസ്രയേൽ അറസ്റ്റ് ചെയ്തു കഴിഞ്ഞു.

ഇന്ത്യയുമായി ഇടച്ചിൽ നിർത്തൂ - ഷഹബാസിനെ ഉപദേശിച്ച് നവാസ് ഷെരീഫ്

മുന്‍  പാകിസ്ഥാൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രി ഷഹബാസ് ഷെരീഫിന്റെ ജേഷ്ഠനുമായ നവാസ് ഷെരീഫ് അനുജനെ ഉപദേശിച്ചിരിക്കുന്നു. ഒരു കാരണവശാലും ഇന്ത്യയുമായി കുഴപ്പത്തിനു പോകരുത്.

പാക്ക് ഭീകരവാദികളുടെ പക്കൽ ' അൾട്രാ സെറ്റ് '

പാകിസ്ഥാൻ പട്ടാളം ഉപയോഗിക്കുന്ന 'അൾട്രാ സെറ്റ്' എന്ന വിനിമയ സംവിധാനമാണ് പാക്ക് ഭീകരവാദികൾ പഹൽഗാമിൽ ഉപയോഗിച്ചതെന്ന് കണ്ടെത്തി. പഹൽഗാമിലെ ഒരു റിസോർട്ടിൽ വെച്ച് ഭീകരവാദികൾ സന്ദേശം സ്വീകരിച്ചതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോൾ ഇന്ത്യയുടെ പക്കൽ ഉള്ളത്.
Subscribe to