Skip to main content

air india and bharath petroleum goes for sale says nirmala seetharaman

 

പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വരുന്ന മാര്‍ച്ചോടെ വില്‍ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.  ഇത് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

രാജ്യത്തെ പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കുന്നത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരുലക്ഷം കോടി രൂപ സമാഹരിക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തികരിക്കാനാണ്.എയര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ വിദേശ നിക്ഷേപ സംഗമങ്ങളില്‍ നിക്ഷേപകര്‍ വലിയ താത്പര്യം കാണിക്കുന്നുണ്ട്.സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാനും പ്രതിസന്ധികള്‍ മറികടക്കാനുമായി ശരിയായ സമയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.