Skip to main content

pinarayi vijayan
 

സംസ്ഥാനത്ത് പബ്ബുകള്‍ വന്നേക്കുമെന്ന സൂചനയുമായി മമപിണറായി വിജയന്‍. ഐടി ഉദ്യോഗസ്ഥരെ പോലെ രാത്രി വൈകിയും ജോലിചെയ്യുന്നവര്‍ക്ക്  അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന പരാതികള്‍  വരുന്നതുകൊണ്ടാണ്  ഈ വിഷയം ഗൗരവമായി  ആലോചിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറയുന്നു.മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബീവ്‌റേജസ് വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കും. ആളുകള്‍ ക്യൂനിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണ്', മുഖ്യമന്ത്രി പറഞ്ഞു.

 

 

Tags