Skip to main content
NEW DELHI

ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, മകൻ നാരാ ലോകേഷ് എന്നിവരുടെ വീട്ടുതടങ്കൽ തുടരുന്നു. ഇന്ന് വൈകിട്ട് വരെ നടപടി തുടരുമെന്ന് ആന്ധ്ര പൊലീസ് അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് കരുതൽ തടങ്കൽ. അമരാവതിയിലെ നായിഡുവിന്റെ വീടിന്റെ പ്രധാന ഗേറ്റ് പൊലീസ് പൂട്ടി. തടങ്കൽ എപ്പോൾ അവസാനിക്കുന്നുവോ അപ്പോൾ ചലോ ആത്മകുർ റാലിയുമായി മുന്നോട്ടുപോകുമെന്ന് ചന്ദ്രബാബു നായിഡു ആവർത്തിച്ചു.

വൈ.എസ്.ആർ കോൺഗ്രസിന്റെ അക്രമങ്ങൾക്കെതിരെ ഗുണ്ടുരിൽ റാലി നടത്താനിരിക്കെയാണ് ഇന്നലെ രാവിലെ ആന്ധ്ര മുൻ മുഖ്യമന്ത്രിയെ വീട്ടുതടങ്കലിൽ ആക്കിയത്. ടി.ഡി.പിയുടെ പ്രധാന നേതാക്കളെല്ലാം തടവിലാണ്. ടി.ഡി.പി പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.

വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അധികാരമേറ്റ് 100 ദിവസം പൂർത്തിയാക്കിയപ്പോഴേക്കും എട്ട് ടി.ഡി.പി പ്രവർത്തകർ കൊല്ലപ്പെട്ടതും നിരവധി പേർ അക്രമണങ്ങൾക്ക് ഇരയായതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.