ഈജിപ്തില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അധികാരത്തില്‍ തിരിച്ചെത്തുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് മുസ്ലിം ബ്രദര്‍ഹുഡ് വ്യക്തമാക്കി. തലസ്ഥാനമായ കെയ്റോയില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ചാണ് പ്രഖ്യാപനം.
സൈന്യം നടത്തിയ വെടിവെപ്പില്‍ 80പേര് കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട് എന്നാല്‍ 200-ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടതെന്ന് പ്രക്ഷോഭകര്‍ പറയുന്നു. വെടിവെപ്പിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സുന്നി മുസ്ലിം വിഭാഗക്കാരുടെ പരമോന്നത നേതാവും അല്‍ അസ്ഹര്‍ പള്ളിയിലെ ഗ്രാന്‍ഡ് ഇമാമുമായ മുഹമ്മദ് അഹമ്മദ് അല്‍ തയെബ് വ്യക്തമാക്കി.
792 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൊര്‍സിയെ അനുകൂലിക്കുന്നവരും ബ്രദര്‍ഹുഡിനെ എതിര്‍ക്കുന്നവരും വെള്ളിയാഴ്ച നടത്തിയ വന്‍ റാലികള്‍ക്ക് ശേഷമാണ് ശനിയാഴ്ച പുലര്‍ച്ചെ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. പ്രക്ഷോഭകാരികളോട് സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാന്‍ ആഭ്യന്തരമന്ത്രി മുഹമ്മദ് ഇബ്രാഹിം ആവശ്യപ്പെട്ടു.
