Skip to main content
Delhi

 mullappally-venugopal-oommenchandy

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി,യും കെ.സി.വേണുഗോപാലും, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സരിക്കില്ല. സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷം മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം മാധ്യമങ്ങളോട് അറിയിച്ചത്. സിറ്റിങ് എം.പിമാര്‍ എല്ലാവരും മത്സരിക്കുമോ എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറിയില്ല. തിരഞ്ഞെടുപ്പ് സമിതിക്ക് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിട്ട് 6.30ന് പ്രഖ്യാപിക്കും.