Wayanad
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സി.ആര്‍.പി.എഫ് ജവാന്‍ വി.വി വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചു. വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് സുരക്ഷാ ഏജന്‍സികള്‍ അനുമതി നിഷേധിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച വൈത്തിരിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി.പി.ജലീല്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജെന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷാ ഏജന്‍സികള്‍ ഈ തീരുമാനം എടുത്തത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. വ്യാഴാഴ്ച പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് രാഹുല്‍ സന്ദര്‍ശിക്കും.
