Skip to main content
Malappuram

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു. മലപ്പുറം മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും മത്സരിക്കും. ഇരുവരും ഈ മണ്ഡലങ്ങളിലെ സിറ്റിങ് എം.പിമാരാണ്.

 

മൂന്നാമതൊരു സീറ്റെന്ന ആവശ്യം ലീഗ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകേണ്ടത് ബി.ജെ.പിക്കെതിരായ പോരട്ടത്തില്‍ നിര്‍ണായകമായതുകൊണ്ട് തങ്ങള്‍ വിട്ടുവീഴ്ചക്ക് തയ്യാറാവുകായിരുന്നെന്ന് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. ഇനി വരുന്ന രാജ്യസഭാ സീറ്റില്‍ തങ്ങളെ പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ടെന്നും തങ്ങള്‍ വ്യക്തമാക്കി.

 

 

 

Tags