Skip to main content
Kochi

bishop-franco

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ജലന്തറില്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസന്വേഷണ പുരോഗതി വ്യക്തമാകുന്ന ഡയറിയും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

 

എന്നാല്‍ ബിഷപ്പിനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. പരാതിയില്‍ പറയുന്ന സംഭവം നടന്നതിന് ശേഷം ബിഷപ്പും കന്യാസ്ത്രീയും പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങളും പ്രതിഭാഗം കോടതിയില് ഹാജരാക്കി. ഇതില്‍ കന്യാസ്ത്രീയ്ക്ക് ഭാവമാറ്റമില്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.