Skip to main content
Bangkok

 thai-cave

വെള്ളപ്പൊക്കത്തെതുടര്‍ന്ന് തായ്‌ലാന്റിലെ ഗുഹയിലകപ്പെട്ട ഫുട്‌ബോള്‍ ടീം അംഗങ്ങളായ കുട്ടികള്‍ക്ക് ഭക്ഷണവും വൈദ്യസാഹായവുമെത്തിച്ചു. ഏറെ ശ്രമകരമായ തിരച്ചിലിനൊടുവില്‍ കഴിഞ്ഞദിവസം ഇവരെ സുരക്ഷിതരായി ഗുഹയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നു. അടുത്തെത്തിയ നീന്തല്‍വിദഗ്ധരോട് കുട്ടികള്‍ ആദ്യം പറഞ്ഞത് തങ്ങള്‍ക്ക് വിശക്കുന്നു എന്നാണ്. തുടര്‍ന്നാണ് ഇപ്പോള്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷണം ഗുഹയ്ക്കുള്ളില്‍ എത്തിച്ചിരിക്കുന്നത്.

 

ഭക്ഷണമെത്തിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കണ്ടെത്തിയ ദിവസം കുട്ടികള്‍ ഭക്ഷണം കഴിക്കാതെ അവശരായിരുന്നു. എന്നാല്‍ രണ്ടാമത്തെ വീഡിയോയില്‍ കുട്ടികള്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 23ന് 12 കുട്ടികളും കോച്ചുമുള്‍പ്പെടെ 13 പേരാണ് ഗുഹയില്‍പ്പെട്ടത്.

ബ്രിട്ടനിലെ രണ്ടു നീന്തല്‍ വിദഗ്ധരാണ് സംഘത്തെ കണ്ടെത്തിയത്. പിന്നാലെ ഒരു ഡോക്ടറും നഴ്‌സുമുള്‍പ്പെടെ ഏഴു തായ് നേവി സീലുകളും കുട്ടികള്‍ക്കടുത്ത് എത്തുകയായിരുന്നു.