Skip to main content
Bengaluru

rahul-student-selfie

credit-ani

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ എത്തിയ രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ വേദിയില്‍ നിന്നിറങ്ങി വന്ന് വിദ്യാര്‍ത്ഥിനിക്കൊപ്പം സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മൈസൂര്‍ 'മഹാറാണി വനിതാ ആര്‍ട്‌സ് കോളേജില്‍ വച്ചാണ് സംഭവം നടന്നത്.

 

പ്രഭാഷണത്തിനിടെ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് സദസ്സില്‍ നിന്നൊരു വിദ്യാര്‍ത്ഥിനി എഴുന്നേറ്റ് നിന്ന് രാഹുലിനൊപ്പം സെല്‍ഫി എടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. ഉടന്‍ തന്നെ വേദിയില്‍ നിന്നിറങ്ങിവന്ന് ആ വിദ്യാര്‍ത്ഥിനിക്കൊപ്പം രാഹുല്‍ സെല്‍ഫിക്ക് പോസ് ചെയ്തു. തുടര്‍ന്ന് വലിയ കരഘോഷമാണ് രാഹുലിന് ലഭിച്ചത്.

 

 

Tags