Skip to main content
Malé

 Abdulla-Yameen

രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യ ഒഴികെയുള്ള സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍. ചൈന, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയക്കാനാണ് യമീന്റെ തീരുമാനം.

 

മാലിദ്വീപിലെ സൈനിക ഇടപെടലില്‍ ചൈന മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് പ്രതിനിധികളെ അയയ്ക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യയെ ഇതില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ദിവസം മാലദ്വീപില്‍ ഇന്ത്യ ഇടപെടണമെന്ന് മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടിരുന്നു.

 

ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് അബ്ദുല്ല യമീനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ചൈനയ്‌ക്കെന്നും ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ എന്നുമാണ് നഷീദിന്റെ നിലപാട്.

 

മാലദ്വീപിലെ പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വ്യക്തമാക്കിയിരുന്നു.

 

രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാരും കോടതിയും തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയും ഇതേത്തുടര്‍ന്ന് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുമയിരുന്നു.

 

 

Tags