Skip to main content
Delhi

 padmavati-deepika-padukone

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി ഉപാധികളോടെ സെന്‍സര്‍ അനുമതി ലഭിച്ചു. ആറംഗ സെന്‍സര്‍ ബോര്‍ഡ് സമിതിയാണ് അനുമതി നല്‍കിയത്. രാജകുടുംബാംഗങ്ങളും ഉള്‍പ്പെട്ട സമിതിയാണ് ചിത്രം സെന്‍സര്‍ ചെയ്തത്.

 

സിനിമയുടെ പേര് 'പദ്മാവത്' എന്നാക്കണമെന്നും ചിത്രത്തിലെ 26 രംഗങ്ങള്‍ മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയ്ക്കു ചരിത്രവുമായി ബന്ധമില്ലെന്ന മുന്നറിയിപ്പ് സിനിമ തുടങ്ങുമ്പോഴും ഇടവേള സമയത്തും പ്രദര്‍ശിപ്പക്കണമെന്നും നിര്‍ദേശമുണ്ട്.നിര്‍മാതാക്കള്‍ ഈ ആവശ്യങ്ങള്‍  അഗീരിച്ചെന്നാണ് സൂചന. സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കാണ് നല്‍കുക.

 

രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാന്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് 'പത്മാവതി' എന്ന ചിത്രത്തിന്റെ പ്രമേയം.
എന്നാല്‍ റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നും അത് ചരിത്രത്തെ വളച്ചൊടിക്കലാണെന്നും കാണിച്ച് കര്‍ണി സേന പോലുള്ള സംഘനകള്‍ രംഗത്തെത്തി. ചിത്രത്തിലെ നായികയായ ദീപിക പതുക്കോണിന് നേരെയും ഭീഷണി ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവച്ചത്.