മുന്‍മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ. നാരായണ കുറുപ്പ് അന്തരിച്ചു. പനിയെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കേരള കോണ്‍ഗ്രസ്സിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണിദ്ദേഹം. കെ. കരുണാകരന്, എ.കെ ആന്റണി, പി.കെ.വാസുദേവന്‍ മന്ത്രിസഭകളില്‍ എക്സൈസ് ഗതാഗത മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1991 മുതല്‍ 96 വരെ ഡെപ്യൂട്ടി സ്പീക്കറായി ചുമതല വഹിച്ച ഇദ്ദേഹം 22 വര്‍ഷം വാഴൂര്‍ എം.എല്‍.എ ആയിരുന്നു.
1963ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലെത്തുകയും 1964ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകരണത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസിന്റെ ഭാഗമാകുകയും ചെയ്തു. പിന്നീട് പാര്‍ട്ടി വിട്ടെങ്കിലും 1980-ല്‍ വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തി.
വാര്‍ദ്ധക്യ സഹജങ്ങളായ അസുഖത്തെ തുടര്‍ന്ന് 2006 മുതല്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.