Skip to main content
mumbai

mumabai railway station accident

മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 മരണം 50 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പത്തേമുക്കാലോടെയാടെയായിരുന്നു അപകടം. എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനെയും പരേഡ് റെയില്‍വേസ്റ്റേഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പ്പാലിത്തിലെ നടപ്പാതയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായിരിക്കുന്നത്. പരിക്കേറ്റവരില്‍ 20 പേരുടെ നില ഗുരുതരമാണെന്നാണ്  അറിയുന്നത്.

 

മുംബൈയില്‍ കഴിഞ്ഞകുറിച്ചു ദിവസങ്ങളിലായി മഴയുണ്ടായിരുന്നില്ല എന്നാല്‍ ഇന്ന് രാവിലെ മഴപെയ്തു കഴിഞ്ഞ ദിവസങ്ങളില്‍ മഴയില്ലാത്തതിനാല്‍ യാത്രക്കാരാരും കുട കരുതിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് മഴ നനയാതിരിക്കാന്‍ റെയില്‍വേസ്റ്റേഷനിലേക്ക് ആളുകള്‍ ഇടിച്ചുകയറി അതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

 

ഈ റെയില്‍വേ സ്റ്റേഷന്റെ അടുത്ത് നിരവധി ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് ഓഫീസുകള്‍ക്ക് അവധിയില്ലാത്തതിനാല്‍ സ്‌റ്റേഷനില്‍ തിരക്കിന് കുറവുണ്ടായിരുന്നില്ല, ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് ഈ റെയില്‍വേ സ്റ്റേഷനും മേല്‍പാലവും ഉപയോഗിക്കുന്നത്. ഇടുങ്ങിയ മേല്‍പ്പാലമായമായതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടിയാണ് ഇതിലെ കടന്നുപോയിരുന്നത്. ഈ പ്രശ്‌നം നിരവധി തവണ അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. അപകടത്തെ തുടര്‍ന്ന് റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Tags