Thiruvananthapuram
ടോമിന്‍ ജെ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷന്‍ അഡീഷണല്‍ ഡി ജി പിയായി നിയമിച്ചത് പോലീസ് മേധാവി ടി പി സെന്‍കുമാറിനെ നിരീക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണോ എന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു.ഇത്തരമൊരു തസ്തികയുടെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു.ടി പി സെന്‍കുമാറിനെ നിയമിക്കുന്നതിനു തൊട്ടുമുന്‍പ് ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടു സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇത്തരത്തില്‍ ചോദ്യങ്ങളുന്നയിച്ചത്. തച്ചങ്കരിക്കെതിരായ കേസ്സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
രാമങ്കരി സ്വദേശി ജോസ് തോമസ്സാണ് തച്ചങ്കരിയെ നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജ്ി സമര്‍പ്പിച്ചിട്ടുള്ളത്.

