Skip to main content

2016-17 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റ് ധനമന്ത്രി ഡോ. ടി.എം തോമസ്‌ ഐസക് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു. അഞ്ച് വര്‍ഷത്തിനകം എല്ലാവര്‍ക്കും വീടും ഭൂരഹിതര്‍ക്ക് മൂന്ന്‍ സെന്റ്‌ ഭൂമിയും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും ഉറപ്പു വരുത്തുമെന്നും ബജറ്റ് കൂട്ടിച്ചേര്‍ക്കുന്നു. ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:

 

60 വയസിനു മുകളിലുള്ള തൊഴിലാളികള്‍ക്ക് പെന്‍ഷന്‍. എല്ലാ സാമൂഹിക പെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തും.

 

 

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ഒരു മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കും  

 

ഭിന്നശേഷിയുള്ളവര്‍ക്കുള്ള സ്കൂളുകള്‍ക്ക് 20 കോടി രൂപയും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 10 കോടി രൂപയും

 

പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങാനും വീട് പണിയാനുമായി 450 കോടി രൂപ. ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി.

 

സംസ്ഥാനത്തെ പ്രവാസി തൊഴിലാളികള്‍ക്കായി പുതിയ നിയമം

 

നാലുവരിപ്പാത, വിമാനത്താവള വികസനം, ഗെയ്ല്‍ പൈപ്പ്‌ലൈന്‍ എന്നിവക്ക് ഫണ്ട്

 

മരുന്ന് ഉല്‍പ്പാദനത്തിന് സംസ്ഥാനത്ത് പുതിയ ഫാക്ടറി

 

സംസ്ഥാനത്ത് അഗ്രോ പാര്‍ക്കുകള്‍. നാളികേര സംഭരണത്തിന് 100 കോടി രൂപ. 385 കോടി രൂപ നെല്ല് സംഭരണത്തിന്. നെല്‍കൃഷി പ്രോത്സാഹനത്തിന് 50 കോടി രൂപ. കയര്‍ മേഖലക്ക് പ്രോത്സാഹനം

 

സര്‍ക്കാര്‍ - എയ്ഡഡ്‌ സ്കൂളുകളിലെ ഒന്ന്‍ മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം. സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 1000 കോടി രൂപ. സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജുകളുടെ വികസനത്തിന് 500 കോടി രൂപ

 

താലൂക്ക് ആശുപത്രികളുടെ നവീകരണത്തിന് 1000 കോടി രൂപ. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് 100 കോടി രൂപ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്  

 

60 വയസിനു മുകളിലുള്ള ഭിന്ന ലിംഗക്കാര്‍ക്ക് പെന്‍ഷന്‍. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍

 

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ബാധിക്കപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് പത്ത് ലക്ഷം രൂപ വീതം.

 

ജല അതോറിറ്റിയുടെ 1004 കോടി രൂപയുടെ പലിശബാധ്യത എഴുതിത്തള്ളി. അഞ്ച് വര്‍ഷത്തേക്ക് വെള്ളക്കരം വര്‍ധിപ്പിക്കില്ല. അതോറിറ്റിയെ ലാഭ-നഷ്ട രഹിത സ്ഥാപനമാക്കി മാറ്റും

 

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് സ്ഥിരം വേദി നിര്‍മ്മിക്കാന്‍ 50 കോടി രൂപ. നടന്‍ കലാഭവന്‍ മണിയ്ക്ക് സ്മാരകം. കലാകാര പെന്‍ഷനും 1000 രൂപയാക്കും

 

ശിവഗിരിയില്‍ മ്യൂസിയം സ്ഥാപിക്കാന്‍ അഞ്ച് കോടി രൂപ

 

എല്ലാ പഞ്ചായത്തിലും മിനി സ്റ്റേഡിയം നിര്‍മ്മിക്കാന്‍ 135 കോടി രൂപ. എല്ലാ ജില്ലയിലും വിവിധോദ്ദേശ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ 500 കോടി രൂപ

 

ശബരി റെയില്‍ പദ്ധതിയ്ക്ക് 50 കോടി രൂപ  

 

അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് 5000 കോടി രൂപ. 17 ബൈപാസുകളുടെ നിര്‍മ്മാണത്തിന് 385 കോടി രൂപ. 138 റോഡുകളുടെ നിര്‍മ്മാണത്തിന് 2800 കോടി രൂപ

 

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സോളാര്‍ പാനലുകള്‍

 

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സി.എന്‍.ജി ഇന്ധനം ഉപയോഗിക്കുന്ന രീതിയിലേക്ക് മാറ്റും.

 

ആലപ്പുഴയില്‍ മൊബിലിറ്റി ഹബ്

 

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 100 കോടി രൂപ

 

എന്‍.എച്ച്. 47നു സമീപം വ്യവസായ പാര്‍ക്കുകള്‍

 

പൊന്മുടിയില്‍ റോപ് വേ നിര്‍മ്മിക്കാന്‍ 200 കോടി രൂപ. ആലപ്പുഴയിലും തലശ്ശേരിയിലും പൈതൃക വിനോദസഞ്ചാര പദ്ധതിയ്ക്ക് 100 കോടി രൂപ. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഈ വര്‍ഷം 50 കോടി രൂപ

 

നിര്‍ദ്ദിഷ്ട വ്യാവസായിക ഇടനാഴി പദ്ധതിയ്ക്കായി എറണാകുളം, തൃശ്ശൂര്‍, പാലക്കാട്‌ ജില്ലകളിലായി 1500 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

 

ഐ.ടി മേഖലക്ക് 1300 കോടി രൂപയുടെ പദ്ധതികള്‍. അടുത്ത അഞ്ച് വര്‍ഷത്തില്‍ 1500-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം

 

കുടുംബശ്രീ ലോണുകള്‍ക്ക് നാല് ശതമാനം പലിശനിരക്കില്‍ 50 കോടി രൂപ. പദ്ധതികള്‍ക്ക് 200 കോടി രൂപ

 

ബസ് സ്റ്റേഷനുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ പൊതു ശൌചാലയങ്ങള്‍. കൂടുതല്‍ പൊതു കക്കൂസുകള്‍ പണിയുന്നതിന് 50 കോടി രൂപ

 

വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിന് കര്‍ഷകര്‍ക്ക് 100 കോടി രൂപ

 

കോഴിക്കോട് പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിനു 10 കോടി രൂപ

 

നികുതി വരുമാനം 25 ശതമാനം വര്‍ധിപ്പിക്കും. ബില്ലുകള്‍ അപ്ലോഡ് ചെയ്യാന്‍ മൊബൈല്‍ ആപ്പ്.

 

ഡിസ്പോസബള്‍ ഗ്ലാസും പ്ലേറ്റും, റസ്റ്റോറന്റ് ശ്രംഖലകളിലെ ഭക്ഷണം, തുണിത്തരങ്ങള്‍, പാക്ക് ചെയ്ത വെളിച്ചെണ്ണയും ഗോതമ്പ് ഉല്‍പ്പന്നങ്ങളും എന്നിവക്ക് നികുതി കൂട്ടി

 

പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി, ചരക്ക് വാഹനങ്ങള്‍ക്ക് പത്ത് ശതമാനം നികുതി വര്‍ധന. ടൂറിസ്റ്റ് ബസുകളുടെ നികുതിയും കൂട്ടി