Skip to main content

ramesh chennithalaന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിനെ കുറിച്ച ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എ.ഐ.സി.സി പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചക്കൊടുവില്‍ ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ലെന്നാണ് സൂചന. എന്നാല്‍ മന്ത്രി സഭയിലേക്ക് ചെന്നിത്തലയെ ഉള്‍പ്പെടുത്താനും മന്ത്രിസഭ പുന:സംഘടിപ്പിക്കാനും ഹൈക്കമാന്‍ഡ് അനുമതി നല്‍കി.

 

സോണിയയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ്‌ പട്ടേലുമായും വയലാര്‍ രവിയുമായും കേരളത്തി​ന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്‌ത്രിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഉപമുഖ്യമന്ത്രി സ്ഥാനത്തിലൂടെ കോണ്‍ഗ്രസ്സിനുള്ളില്‍ രണ്ടു ഭരണം ഉണ്ടാവുന്നതിനോട് ഹൈക്കമാന്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചു.

 

മന്ത്രി സഭയില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി ഉപ മുഖ്യമന്ത്രി പദവും ഒരു പ്രധാന വകുപ്പും ഐഗ്രൂപ്പ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ രമേശിന് ഉപമുഖ്യ മന്ത്രി പദം ലഭിക്കാനിടയില്ലാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് വിട്ടു കൊടുത്ത് പ്രശ്നം ഒതുക്കി തീര്‍ത്തേക്കുമെന്നാണ് സൂചന. അതേ സമയം മന്ത്രി സഭയിലെ രണ്ടാം സ്ഥാനം ലീഗിന് വേണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്. എന്നാല്‍ ലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags