Skip to main content

 

ഇസ്ലാമാബാദ്: പാക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവ് ആസിഫ് അലി സര്‍ദാരി. മെയ്‌ 11നു നടന്ന പൊതു തിരഞ്ഞെടുപ്പില്‍ സര്‍ദാരിയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ താന്‍ ഇനി മത്സരിക്കാനില്ലെന്ന് സര്‍ദാരി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ നവാസ് ഷെരീഷിന്റെ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് 342ല്‍ 176 സീറ്റുകള്‍ വിജയിച്ചപ്പോള്‍ സര്‍ദാരിയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 39 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

 

2008ലാണ് സര്‍ദാരി പാക് പ്രസിഡണ്ടായി സ്ഥാനമേറ്റത്. അന്ന് ദേശീയ അസംബ്‌ളിയിലും  ഖൈബര്‍- പ്ഷ്ഠൂണ്‍ക്വ, സിന്ധ്, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലും പി.പി.പി.ആയിരുന്നു അധികാരത്തിലുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിന്ധില്‍ മാത്രമാണ് പി.പി.പിക്ക് ഭൂരിപക്ഷം ലഭിച്ചത്. തന്റെ പുതിയ ഉത്തരവാദിത്വങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.