Skip to main content
തിരുവനന്തപുരം

k udayakumarഇന്ത്യന്‍ വോളിബാള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന മലയാളി താരം കെ. ഉദയകുമാര്‍ അന്തരിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കേരള ഗവര്‍ണറുടെ എ.ഡി.സി ആയിരുന്നു ആദ്ദേഹം. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ദേശീയ ഗെയിംസിന്റെ സംഘാടക സമിതി അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

 

ഉദയകുമാറിനെ 1991-ല്‍ രാജ്യം അര്‍ജുന പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 1986-ല്‍ ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജിനൊപ്പമാണ് ഉദയകുമാര്‍ ഗെയിംസില്‍ കളിച്ചത്. ഏഷ്യന്‍ ഗെയിംസ് വോളിബാളില്‍ ഇതിന് ശേഷം ഇന്ത്യ മെഡല്‍ നേടിയിട്ടില്ല.  

udayakumar recieves arjuna award

 

കേരള പോലീസിന്റെ വോളിബാള്‍ ടീമിലും പ്രമുഖ സാന്നിദ്ധ്യമായിരുന്നു ഉദയകുമാര്‍. ഉദയകുമാറും സിറില്‍ സി. വെള്ളൂരും അബ്ദുല്‍ റസാഖും അടങ്ങുന്ന അന്താരാഷ്ട്ര താരങ്ങള്‍ കളിച്ചിരുന്ന കാലം പോലീസ് ടീമിന്റെ സുവര്‍ണകാലമായാണ് അറിയപ്പെടുന്നത്.   

Tags