Skip to main content
കൊച്ചി

bar licence

 

സംസ്ഥാനത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നടപടി മദ്യനയത്തിന്റെ ഭാഗമാണെന്നും സര്‍ക്കാറിന്റെ മദ്യനയം നടപ്പാക്കുന്നതില്‍ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിയ്ക്ക് നിയമസാധുത ഇല്ലെന്നും സ്റ്റേ ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. മദ്യനിരോധനം ധൃതി പിടിച്ചുള്ള തീരുമാനമല്ലെന്നും യു.ഡി.എഫിന്റെ പ്രകടനപത്രികയില്‍ പറയുന്ന കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 

ബാറുകള്‍ പൂട്ടാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് അനുവാദം നല്‍കുന്നതാണ് കോടതിയുടെ നടപടി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ സെപ്തംബര്‍ 12-നകം പൂട്ടാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹോട്ടലുകള്‍ക്ക് ആഗസ്ത് 28-ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന്‍ മുതല്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ക്ക് പുറമേയാണിത്‌. ഇതോടെ സംസ്ഥാനത്ത് 730 ബാറുകള്‍ക്ക് താഴ് വീഴും.  

 

യു.ഡി.എഫ് തീരുമാനപ്രകാരമാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഒഴികെയുള്ള സംസ്ഥാനത്തെ ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കിയത്.