Skip to main content

തിരുവനന്തപുരം: 120 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താകള്‍ക്ക് സബ്സിഡി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭ യോഗം തീരുമാനിച്ചു. ഇതോടൊപ്പം തന്നെ കെഎസ്ഇബിക്കു 10 കോടി രൂപ അധിക സഹായധനം അനുവദിക്കാനും തീരുമാനമായി.

 

പ്രതിമാസം നല്‍കി വരുന്ന 25 കോടി രൂപയുടെ ധനസഹായം തുടരും. പുതുക്കിയ വൈദ്യുതി നിരക്കിലും സബ്സിഡി അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനമായി. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു കൊണ്ടുള്ള തീരുമാനം 2013 മെയ്‌ 1 മുതല്‍ നിലവില്‍ വന്നു. ഇത് മാര്‍ച്ച്‌ 31 വരെ തുടരും.