Skip to main content
ന്യൂഡല്‍ഹി

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തി. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രാണിത്. ഭൂട്ടാന്‍ പ്രധാനമന്ത്രി ട്‌ഷെറിങ് തോബ്‌ഗെ, രാജാവ് ജിഗ്മേ ക്ഷേര്‍ നംഗ്യാല്‍ വാങ്ചുക്, എന്നിവരുമായി ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രി ഭൂട്ടാന്റെ സംയുക്ത ദേശീയ അസംബ്ലിയിലും ദേശീയ കൗണ്‍സില്‍ യോഗത്തിലും പങ്കെടുത്ത് സംസാരിക്കും.വിദേശകാര്യമന്ത്രി സുഷമാ സ്വരാജും മോദിയെ അനുഗമിക്കുന്നുണ്ട്.

ഇരുരാജ്യങ്ങളുംതമ്മില്‍ സുരക്ഷ ഉള്‍പ്പെടെയുള്ള ദേശീയതാത്പര്യമുള്ള വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള ചര്‍ച്ചകളാകും നടക്കുക. ഭൂട്ടാനിലെ പ്രതിപക്ഷനേതാക്കളെയും പ്രധാനമന്ത്രി കാണുന്നുണ്ട്. സത്യപ്രതിജ്ഞയ്‌ക്ക് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉൾപ്പെടെ സാർക്ക് രാഷ്‌ട്രത്തലവൻമാരെ ക്ഷണിച്ച് മോദി അയൽ രാജ്യവുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന്റെ സൂചനകൾ നൽകിയിരുന്നു. അതിന്റെ തുടർച്ചയാണ് ഭൂട്ടാൻ പോലുള്ള ചെറു രാജ്യത്തേക്ക് ആദ്യസന്ദർനം നടത്തുന്നത്.