Skip to main content
ന്യൂഡല്‍ഹി

 

നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. സത്യപ്രതിജ്ഞയ്ക്ക് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ്ര രാജ്പക്‌സെയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് ജയ സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. തമിഴ്‌ നാട്ടില്‍ നിന്ന് ജയലളിത ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രീലങ്കയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയ്ക്കാന്‍ രാജപക്‌സെ തീരുമാനിച്ചിരുന്നു. എന്നാല്‍ ആ തീരുമാനത്തിനും ജയലളിതയുടെ തീരുമാനത്തെ മാറ്റാന്‍ കഴിഞ്ഞില്ല.

 

ജയലളിതയും വൈക്കോയും കരുണാനിധിയുമാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ രാജപക്‌സെ വരുന്നതിനെ എതിര്‍ത്തത്. മോഡിയുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന ജയലളിത സത്യപ്രതിജ്ഞാച്ചടങ്ങളിന് പാര്‍ട്ടി പ്രതിനിധികളെ അയക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. രാജപക്‌സെയെ ക്ഷണിച്ചതിനെതിരെ ബി.ജെ.പി.യുടെ ഘടകകക്ഷികളായ എം.ഡി.എം.കെ.യും ഡി.എം.ഡി.കെ.യുംഎതിര്‍ത്തിരുന്നു. സത്യപ്രതിജ്ഞ നടക്കുമ്പോള്‍ ഡല്‍ഹിയില്‍ പ്രകടനം നടത്തുമെന്ന് വൈക്കോ ഭീഷണി മുഴക്കിയിട്ടുണ്ട്