Skip to main content
പാട്‌ന

 

ബിഹാറില്‍ ജിതിന്‍ റാം മഞ്ജി നേതൃത്വം നല്‍കുന്ന ജെ.ഡി.യു സര്‍ക്കാരിന് ആര്‍.ജെ.ഡി പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടാനിരിക്കെയാണ് ആര്‍.ജെ.ഡി നിലപാട് അറിയിച്ചത്.

 

ബി.ജെ.പിയുമായി സഖ്യമുപേക്ഷിച്ചതിനെ തുടര്‍ന്ന് ബീഹാറില്‍ ജെ.ഡി.യുവിന് സഭയില്‍ നാമമാത്രമായ ഭൂരിപക്ഷമെ ഉണ്ടായിരുന്നുള്ളു. ഇതിനിടയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചിരുന്നു. തുടര്‍ന്നാണ് ജിതിന്‍ റാം മഞ്ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയതത്. ആര്‍.ജെ.ഡിക്കും തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്.