Skip to main content
തിരുവനന്തപുരം

ramesh chennithalaകേരളത്തില്‍ പാര്‍ട്ടി പുന:സംഘടന ഉടന്‍ ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. താന്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. താന്‍ പ്രസിഡന്റായിരിക്കെ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. പിന്നീട് ഇതുവരെ മന്ത്രിസഭ പുന സംഘടനയെ കുറിച്ച് ചര്‍ച്ചകള്‍ യാതൊന്നും നടന്നിട്ടില്ല. ചര്‍ച്ച നടക്കുമ്പോള്‍ താന്‍ അഭിപ്രായം അറിയിക്കും. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പരാജയം പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Tags